തനിക്കെതിരെയുള്ള നടപടികൾ ഏകപക്ഷീയമായിരുന്നു, ലോകായുക്തക്ക് വിവേചനമെന്ന് കെ ടി ജലീൽ
ലോകായുക്തക്ക് നടപടി ക്രമങ്ങളിൽ വിവേചനമെന്ന് സൂചിപ്പിച്ച് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകായുക്തയ്ക്ക് പക്ഷപാതം. തനിക്കെതിരെയുള്ള നടപടികൾ ഏകപക്ഷീയം ആയിരുന്നു എന്നും അദ്ദേഹം വിമർശിച്ചു.
കെകെ ഷൈലജക്ക് എതിരായ ലോകയുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലല്ലോ. കോയാ, നമുക്കിതൊക്കെ തിരിയുമെന്നും ജലീലിന്റെ കുറിപ്പിലുണ്ട്.