Thursday, January 23, 2025
Kerala

ആര് പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; കരുണാകരൻ പോയിട്ടും പാർട്ടി വളർന്നു: സതീശൻ

 

കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയപ്പോഴും പാർട്ടി ഉയർന്നുവന്നു. കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം ലഭിച്ചവരാണ് എ കെ ജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്നും സതീശൻ പരഞ്ഞു

പാർട്ടി എന്നതിനപ്പുറത്തേക്ക് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ആളുകൾ പോകുന്നത് പുതിയ കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റ് 14 ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽകുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാകില്ല. ഒരുപാട് അവസരങ്ങൾ കിട്ടിയവരാണ് പാർട്ടി വിട്ടുപോയ രണ്ട് പേരുമെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *