Sunday, January 5, 2025
Kerala

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എകെജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്ന് വി ഡി സതീശൻ

 

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തങ്ങൾ തന്നെ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിലുള്ളത് പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങൾക്കുണ്ട്

സിപിഎമ്മിൽ എന്താണ് നടക്കുന്നത്. ഇതിന് മുമ്പ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയിൽ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ടമില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ടെന്ന് സതീശൻ പറഞ്ഞു

കോൺഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങൾ കെപിസിസി പ്രസിഡന്റ് പറയും. പുനഃസംഘടന പൂർത്തിയാക്കാൻ കെപിസിസി പ്രസിഡന്റ് ഒരു സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനകത്ത് തന്നെ കാര്യങ്ങൾ നടപ്പാക്കും. എല്ലാ സംഘടനകൾക്കും ഒരു പൊതു ചട്ടക്കൂടുണ്ട്. അതിനകത്ത് നിന്നുവേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോഴാണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *