ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രത്തിന് രണ്ടാഴ്ച കൂടി സമയം; അന്ത്യശാസനം നൽകി സുപ്രീം കോടതി
രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച കൂടി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. സെപ്റ്റംബർ മാസം 39 ഒഴിവുകൾ നികത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
എന്നാൽ ചില ഒഴിവുകൾ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. കോടതിയലക്ഷ്യനടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രിംകോടതിയുടെ അതൃപ്തി കേന്ദ്രസർക്കാരിനെ അറിയിക്കാൻ അറ്റോർണി ജനറലിന് കോടതി നിർദേശം നൽകി.