Friday, January 24, 2025
Top News

പി എസ് ജി കുപ്പായത്തിൽ മെസ്സി ഇന്നിറങ്ങും; ചാമ്പ്യൻസ് ലീഗ് പോരാട്ടം ബ്രൂഷെക്കെതിരെ

സൂപ്പർ താരം ലയണൽ മെസി ഇന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ബെൽജിയം ക്ലബ്ബായ ബ്രൂഷെയെ നേരിടുന്നുണ്ട്. പി എസ് ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസ്സിയുണ്ടാകുമെന്നാണ് സൂചന

ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മെസ്സിക്കൊപ്പം നെയ്മറും എംബാപെയും പി എസ് ജിയുടെ മുന്നേറ്റ നിരയിലുണ്ടാകും. മൂന്ന് സൂപ്പർ താരങ്ങളും ഒന്നിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഗ്രൂപ്പ് എയിലാണ് പി എസ് ജി ഉൾപ്പെട്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ആർബി ലെയ്പ്‌സിഗ് തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്

ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യൂനൈറ്റഡും ബാഴ്‌സലോണയും പരാജയപ്പെട്ടിരുന്നു. ബയേൺ മ്യൂണിക്കിനോടാണ് ബാഴ്‌സ 3-0ന്റെ തോൽവി ഏറ്റുവാങ്ങിയത്. യംഗ് ബോയ്‌സിനാണ് യുനൈറ്റഡ് 1-2ന് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *