ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി
തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സന്ദർശനം നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാതാവിനെ കാണാൻ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ചു.ദേവാലയത്തിൽ സുരേഷ് ഗോപി ഭക്തിഗാനവും ആലപിച്ചു.
മകൾ ഭാഗ്യാസുരേഷിന്റെ കല്യാണത്തോടെ അനുബന്ധിച്ച് സുരേഷ് ഗോപി ദേവാലയത്തിൽ കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു. കിരീടത്തിൽ ചെമ്പ് ആണെന്ന് ആരോപിച്ച് വലിയ സൈബർ ആക്രമണമാണുണ്ടായത്. തൻറെ വഴിപാടാണ് സമർപ്പിച്ചതെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി മറുപടി നൽകിയത്.