കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി സുരേഷ് ഗോപി ഇന്ന് കൂടിക്കാഴ്ച നടത്തും
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കോട്ടയത്ത് ക്രൈസ്തവ മതമേലധ്യക്ഷന്മാമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കുന്ന സുരേഷ് ഗോപി ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പുമായും കൂടിക്കാഴ്ച്ച നടത്തും. ഭാരത കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ്റെ വീട്ടിൽ വെച്ച് ഇതര ക്രൈസ്തവ സഭകളുടെ നേതൃത്വത്തെയും കാണും. ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തി സുരേഷ് ഗോപി അരുവിത്തുറ പള്ളി സന്ദർശിച്ചു.