സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചു; പത്ത് ദിവസത്തെ വിശ്രമം
ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ബാധിച്ചാണ് താരം ചികിത്സയിൽ പ്രവേശിച്ചത്. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ സുരേഷ് ഗോപിക്ക് നിർദേശിച്ചിരിക്കുന്നത്
മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിൽ നിന്നും സുരേഷ്‌ഗോപിയിൽ സമ്മർദം ശക്തമായി. ഏറ്റവുമൊടുവിലായി അദ്ദേഹം തൃശ്ശൂരിൽ മത്സരിക്കുമെന്നാണ് വാർത്തകൾ. പ്രഖ്യാപനം വരാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടിക അംഗീകരിച്ചത്. കെ സുരേന്ദ്രനെ മഞ്ചേശ്വരത്താണ് പരിഗണിക്കുന്നത്.