Monday, January 6, 2025
Kerala

സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു

സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു. 86, വയസായിരുന്നു. കണ്ണൂർ, പാട്യം, പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ സംസ്കാരം നടക്കും.

റപ്പീസ് കലാകാരനായും പിആർഒ ആയും മാനേജരായും ഏഴുവർഷം സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉൾപ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *