നെല്ല് സംഭരണം; പ്രശ്നങ്ങൾ പരിഹരിക്കാൻ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കർഷർക്ക് നൽകാനുള്ള പണത്തിന്റെ കാര്യത്തിൽ കേരള ബാങ്കുമായി അന്ന് ചർച്ച നടത്തും. നെല്ല് സംഭരണം കുറ്റമറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ പോസ് മെഷീനുകളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ 17ന് യോഗം ചേരും. സാങ്കേതിക വിദഗ്ധർ ഉൾപ്പടെ അതിൽ പങ്കെടുക്കും. സെർവർ മാറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും ജി.ആർ.അനിൽ പറഞ്ഞു.