ഡൽഹി സർവകലാശാലയുടെ ഹൻസ്‌രാജ് കോളജ് ഹോസ്റ്റലിൽ ഇനി നോൺ വെജ് വിളമ്പില്ലെന്ന് തീരുമാനം
ഡൽഹി സർവകലാശാലയുടെ ഹൻസ്‌രാജ് കോളജ് ഹോസ്റ്റലിൽ ഇനി നോൺ വെജ് ഭക്ഷണം വിളമ്പില്ലെന്ന് തീരുമാനം. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ചതോടെയാണ് തീരുമാനം. കോളജ് പ്രിൻസിപ്പൽ പ്രൊഫസർ രമ ഇക്കാര്യം അറിയിച്ചു. 3, 4 വർഷങ്ങൾക്കു മുൻപ് തന്നെ ഈ തീരുമാനം എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
“എന്നാണ് മാംസാഹാരം വിളമ്പുന്നത് നിർത്തിയതെന്ന് കൃത്യമായ ഓർമയില്ല. അതൊരു 3, 4 വർഷം മുൻപായിരിക്കും. എന്നാൽ, കുട്ടികളുമായി ആലോചിച്ചതിനു ശേഷമായിരിക്കും കമ്മറ്റി മാംസാഹാരം വിളമ്പുന്നത് നിർത്തിയത്. വെജിറ്റേറിയൻ മാത്രം വിളമ്പുന്നതിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഞങ്ങളുടെ കോളജ് ക്യാൻ്റീനിൽ ഒരിക്കലും നോൺ വെജ് വിളമ്പിയിട്ടേയില്ല. കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നോൺ വെജ് വിളമ്പാനുള്ള സൗകര്യം അവസാനിപ്പിച്ചതാണ്.”- പ്രിൻസിപ്പൽ പറഞ്ഞു.