മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ബുധനാഴ്ച ചേരും
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച കൊവിഡ് അവലോകന യോഗം ചേരും. ഇന്ന് നടക്കേണ്ടിയിരുന്ന യോഗമാണ് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയാകുമെന്നാണ് സൂചന
രോഗവ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. വ്യാപനം കൂടുതലുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കിയേക്കും. ഓണാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇനിയുമുയർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഒരാഴ്ചക്കുള്ളിൽ പ്രതിദിന വർധനവ് 25,000 മുതൽ 30,000 വരെയായി വർധിച്ചേക്കും. സെപ്റ്റംബറിൽ രോഗികളുടെ എണ്ണം നാല് ലക്ഷം വരെയായേക്കുമെന്നും മുന്നറിയിപ്പുണ്ട്.