Tuesday, January 7, 2025
Kerala

ക‍ർഷക‍ർക്ക് ആശ്വാസം: നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും

സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ടാഴ്ചയായി മില്ലുടമകൾ നടത്തി വന്ന സമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. കർഷകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇന്നലെ ഭക്ഷ്യമന്ത്രി കൊച്ചിയിൽ മില്ലുടമകളുമായി ചർച്ച നടത്തി പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കിയത്.

2018ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മില്ലുടമകളുടെ സമരം. അമ്പത്തിനാലോളം മില്ലുടമകൾ രണ്ടാഴ്ചയായി നെല്ല് സംഭരിക്കാതെ നടത്തി വന്ന സമരമാണ് ഇന്നലെ അവസാനിപ്പിച്ചത്. നെല്ലെടുക്കാൻ മില്ലുടമകൾ വരുമെന്ന പ്രതീക്ഷയിൽ കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർക്ക് ഇതോടെ ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *