മാധ്യമപ്രവർത്തകരെ കോൺഗ്രസുകാർ ആക്രമിച്ച സംഭവം: അതിയായ ദുഃഖമുണ്ടെന്ന് കെ സുധാകരൻ
കോഴിക്കോട് വനിതയടക്കമുള്ള മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ സുധാകരൻ. ആക്രമണം ശ്രദ്ധയിൽപ്പെട്ടു. മനസ്സിന് മുറിവേറ്റ സംഭവമാണ് നടന്നത്. അതിയായ ദുഃഖമുണ്ട്. നേതാക്കളുടെ നടപടി വളരെ തെറ്റായി പോയെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കും. നടന്നത് ഗ്രൂപ്പ് യോഗമാണോയെന്നത് അന്വേഷണത്തിൽ വരേണ്ട കാര്യമാണ്. ഗ്രൂപ്പ് യോഗങ്ങൾ ഒരു കാരണവശാലും കെപിസിസി അനുവദിക്കില്ല. ഇത് എല്ലാ പ്രവർത്തകരെയും അറിയിച്ചതാണ്. പാർട്ടി നന്നാവണമെങ്കിൽ ഗ്രൂപ്പ് യോഗങ്ങൾ അവസാനിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു.