Tuesday, January 7, 2025
Kerala

മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി; താൻ കെപിസിസി പ്രസിഡന്റാകുമെന്നത് അടഞ്ഞ അധ്യായമെന്ന് സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതോടെ താൻ കെപിസിസി പ്രസിഡന്റാകുമെന്ന ചർച്ചക്ക് പ്രസക്തിയില്ലെന്നും കെ സുധാകരൻ. മുല്ലപ്പള്ളിയുടെ തീരുമാനം താനടക്കം എല്ലാവരും അംഗീകരിക്കുന്നു.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും ഓരോരുത്തർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. കെപിസിസി പ്രസിഡന്റാകാൻ നടക്കുന്ന ആളല്ല താനെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവി എല്ലാകാലത്തും ഉയർന്നുവരും. സന്ദർഭം കഴിഞ്ഞാൽ ആ ചർച്ച അവസാനിക്കും. ഇതുമായി ബന്ധപ്പെട്ട് താനിതുവരെ ഹൈക്കമാൻഡുമായി ചർച്ച നടത്തിയിട്ടില്ല. കെ സുധാകരൻ പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും യുഡിഎഫിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *