ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
ഇടുക്കി ഡാം തുറന്നു. ഡാമിലെ ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം ഇതിലൂടെ ഒഴുക്കിവിടുകയാണ്. നിലവിൽ 2398.9 അടിയാണ് ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നു വെള്ളം പുറത്തേക്ക് വിടുന്നത്. മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. ഒക്ടോബർ 16നും ഇടുക്കി ഡാം തുറന്നിരുന്നു.