രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ലെന്നതിന് തെളിവാണ് മണിപ്പൂർ ആക്രമണം: രാഹുൽ ഗാന്ധി
മണിപ്പൂർ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ലെന്നതിന്റെ തെളിവാണ് മണിപ്പൂർ ആക്രമണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുൽ അനുശോചനം അറിയിച്ചു
ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കമാൻഡിംഗ് ഓഫീസർ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, സുരക്ഷക്കൊപ്പമുണ്ടായിരുന്ന നാല് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനയായ പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് എന്ന ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു