അമ്പലവയലില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു
വയനാട് അമ്പലവയലില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. അമ്പലവയല്‍ ചീനിക്കാമൂല സ്വദേശിനി പ്രവീണ (21) ആണ് മരിച്ചത്. പെണ്‍കുട്ടി വെള്ളക്കെട്ടിലേക്ക് ചാടുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
ഇന്ന് രാവിലെയാണ് പെണ്‍കുട്ടി കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ചാടിയത്. നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.