വൈക്കത്ത് നദിയിൽ ചാടിയ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
വൈക്കത്ത് മൂവാറ്റുപുഴയാറിലേക്ക് ചാടിയ യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്
ശനിയാഴ്ചയാണ് മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് രണ്ട് യുവതികൾ നദിയിലേക്ക് ചാടിയത്. മൂന്നാം ദിവസം നടന്ന തെരച്ചിലിലാണ് ഇതിലൊരാളുടെ മൃതദേഹം ലഭിച്ചത്. കൊല്ലം ചടയമംഗലത്ത് നിന്ന് നവംബർ 13ന് കാണാതായ യുവതികളാണ് ആറ്റിൽ ചാടിയത്.