കൊയിലാണ്ടി പുഴയിൽ ഇന്നലെ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂർ ഹൗസിൽ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് കുനിയിൽ കടവ് പാലത്തിൽ നിന്ന് യുവതി ചാടിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് അത്തോളി പോലീസും കൊയിലാണ്ടി ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.