കളിക്കുന്നതിനിടെ നാലു വയസ്സുള്ള കുട്ടി കുളത്തില്‍ വീണ് മരിച്ചു
ഇടുക്കി: കളിക്കുന്നതിനിടെ നാലു വയസ്സുള്ള കുട്ടി കുളത്തില്‍ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിലെ ധരണിയാണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കെ കുട്ടി അടുത്തുള്ള കുളത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.