ലോക്ക് ഡൗൺ ഇങ്ങനെ തുടരണോ; ഇളവുകൾ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷം
സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്ക് ഡൗൺ നടപ്പിലായിട്ട് 38 ദിവസമായി. നിയന്ത്രണങ്ങൾ ഇതേ പോലെ തുടരണോയെന്ന് സർക്കാർ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കഴിഞ്ഞ ലോക്ക് ഡൗൺ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നതിനാൽ ഒരുപാട് ആനൂകൂല്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പ്രതിപക്ഷം ആവശ്യപ്പെട്ടതു കൊണ്ട് മാത്രം നികുതി അടയ്ക്കുന്നതിൽ കാലതാമസം നൽകി. കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് പരാതികൾ നിരവധിയുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സർക്കാരിനൊപ്പമുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു