നെതന്യാഹു യുഗത്തിന് അന്ത്യം; നഫ്താലി ബെന്നറ്റ് ഇസ്രായേലി പ്രധാനമന്ത്രിയായി അധികാരമേറ്റു
ഇസ്രായേലിൽ 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. പലസ്തീനുമായുള്ള സംഘർഷം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രായേലിൽ അധികാരമാറ്റം സംഭവിച്ചിരിക്കുന്നത്. പലസ്തീനടക്കമുള്ള ലോക രാഷ്ട്രങ്ങളുമായി പുതിയ ഭരണകൂടത്തിന്റെ നയപരമായ ഇടപെടൽ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം
പ്രതിപക്ഷ പാർട്ടികളുടെ സഖ്യസർക്കാരാണ് ഇസ്രായേലിൽ അധികാരത്തിലേറിയത്. തീവ്ര വലതുപക്ഷ പാർട്ടിയായ യമിന പാർട്ടിയും അറബ് വംശജരുടെ അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയും സഖ്യത്തിലുണ്ടെന്നത് ഏറെ കൗതുകകരമാണ്.
യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റിന് ആദ്യ രണ്ട് വർഷമാണ് പ്രധാനമന്ത്രി പദത്തിൽ ഇരിക്കാനാകുക. അതിന് ശേഷം പ്രതിപക്ഷ നേതാവായിരുന്ന യയിർ ലാപിഡ് പ്രധാനമന്ത്രി പദത്തിലെത്തും.