മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ജീവനൊടുക്കി
മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് ശേഷം പിതാവ് നാഗരാജൻ സ്വയം തീ കൊളുത്തി ആത്മതത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം നടന്നത്.
നാഗരാജന്റെ രണ്ട് കുട്ടികളും ഗുരതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആശാരി പള്ളം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് 2 കുട്ടികളും. ഇവരുടെ ആരോഗ്യാവസ്ഥയെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
11, 9 വയസ്സുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജൻ എന്ന് ഇരണിയൽ പൊലീസ് പറയുന്നു.