Monday, January 6, 2025
Kerala

സിൽവർ ലൈനായി വാദിച്ച മുഖ്യമന്ത്രി വന്ദേ ഭാരതിനായി കത്തെഴുതി; കേന്ദ്രമന്ത്രി വി. മുരളീധരൻ

വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റയിൽവേ മന്ത്രിക്കും നന്ദി അറിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എല്ലാ തവണയും കേരളം സന്ദർശിക്കുമ്പോൾ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കും. ഇത്തവണയും അതുണ്ട്. സിൽവർ ലൈനായി വാദിച്ച മുഖ്യമന്ത്രി വന്ദേ ഭാരത് കേരളത്തിന് ലഭിക്കാനായി കത്തെഴുതിയെന്നും മന്ത്രി വി. മുരളീധരൻ വിമർശിച്ചു.

കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണമെന്ന് രണ്ടാഴ്ച്ച മുമ്പാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പാർലമെൻ്റിലെ വന്ദേ മെട്രൊ ട്രെയിൻ കേരളത്തിനില്ല എന്ന മറുപടി വന്ദേ ഭാരത് ഇല്ല എന്ന തരത്തിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. വന്ദേ ഭാരത് കേരളത്തിൻ്റെ വികസനത്തിന് വേഗത കൂട്ടും.

ട്രെയിനിൻ്റെ മറ്റ് കാര്യങ്ങൾ റെയിൽവെ പറയും. ഇന്ത്യ മുഴുവൻ രാഷ്ട്രീയ പ്രഖ്യാപനം നടത്തി രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചിരുന്നത് കോൺഗ്രസ് സർക്കാരാണ്. പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം എങ്കിൽ കേരള സർക്കാർ ചെയ്യുന്നത് അതാണ്.

വന്ദേ ഭാരതിനെപ്പറ്റി കേരളം അറിഞ്ഞില്ലെന്ന മന്ത്രിയുടെ പ്രതികരണത്തിനും മറുപടിയുണ്ട്. മുഖ്യമന്ത്രിയും റെയിൽവേ വകുപ്പ് മന്ത്രിയുമായി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു ഇതെന്നും മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *