അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
അമേരിക്കയിലെ കാലിഫോർണിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. മൂന്ന് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് സ്വയം വെടിവെച്ച് മരിച്ചു. കാലിഫോർണിയ സാക്രമെനോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികൾ 15 വയസ്സിൽ താഴെയുള്ളവരാണ്
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് കുട്ടികളും പിതാവും കൊല്ലപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. കുടുംബപ്രശ്‌നങ്ങളാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു
കാലിഫോർണിയയിലെ മറ്റൊരിടത്ത് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലും കാലിഫോർണിയ ഗവർണർ നടുക്കം രേഖപ്പെടുത്തി.