മെഡിക്കൽ ഷോപ്പിലേക്ക് ഓടിക്കയറി, ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭർത്താവ് അറസ്റ്റിൽ
മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പ്രദീപൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ഭാര്യ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിൽ നേരിട്ടെത്തിയ പ്രദീപൻ യുവതിയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ചെറുവത്തൂർ സ്വദേശിനി ബീനീഷയാണ് ഭർത്താവിന്റെ ആക്രമണത്തിന് ഇരയായത്. പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ മൊഴിയെടുത്ത ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.