ബി.ജെ.പിയുടെ ക്രിസ്തീയ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ല; രമേശ് ചെന്നിത്തല
ബി.ജെ.പിയുടെ ക്രിസ്തീയ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. ഇവർ വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ തട്ടിപ്പിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയെന്ന് ഹൈക്കോടതി പരാമർശത്തോടെ തെളിഞ്ഞു.മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചതിന് മറുപടി പറയണം. കെ.പി.സി.സി.പ്രസിഡൻ്റുമായി സംസാരിച്ചു. 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നു. മുസ്ലീങ്ങളോടും അകല്‍ച്ച വേണ്ടെന്നാണ് ബിജെപി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ ബിജെപി ഭാരവാഹം യോഗത്തില്‍ തീരുമാനമായി. മുസ്ലീം ഭവനങ്ങളില്‍ ആശംസ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും.
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. ലൈഫ് മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.