Saturday, January 4, 2025
Kerala

മുഖ്യമന്ത്രിയും ഗവര്‍ണറും രാജിവയ്ക്കണം, തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യരല്ല : രമേശ് ചെന്നിത്തല

നിലവിലെ സവിശേഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുവരും കേരളത്തെ അപമാനിച്ചു ഇരുവര്‍ക്കും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയും ഗവര്‍ണറും തല്‍സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരല്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. രണ്ടുപേരും കേരളത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും ജനങ്ങളോട് അനീതി കാട്ടുകയാണെന്നാണ് എന്റെ അഭിപ്രായം.’ – രമേശ് ചെന്നിത്തല പറഞ്ഞു.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ബില്ലുകള്‍ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ ഗവര്‍ണ്ണര്‍ മറുപടി നല്‍കി. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *