കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു
തിരുവനന്തപുരം:കളിച്ചു കൊണ്ടിരിക്കെ സാരിയില്‍ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലുന്തറ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍ കുമാറിന്റെയും മല്ലികയുടെയും മകനുമായ യദുകൃഷ്ണനാണ് (11) മരിച്ചത്.
ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം നടന്നത്. വീട്ടില്‍ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്.
പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ജനല്‍ കമ്ബിയില്‍ സാരിയില്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടത്.
യദുവിന്റെ അമ്മ മല്ലിക വെഞ്ഞാറമൂട്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു.
വെഞ്ഞാറമൂട്ടിലെ തുണിക്കടയില്‍ ജോലിക്കാരിയാണ് മല്ലിക.
പിതാവ് കൂലിപ്പണിക്കാരനാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ ഏക മകനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.