നേമം ബിജെപിയുടെ കോട്ടയല്ല; സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ പ്രചാരണം തുടങ്ങും: മുരളീധരൻ
നേമത്ത് സ്ഥാനാർഥിയാക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കെ മുരളീധരൻ എംപി. നേമത്ത് യുഡിഎഫിന് വിജയം നേടാനാകും. കോൺഗ്രസിന്റെ സ്ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളി പറഞ്ഞു
നേമം ബിജെപിയുടെ കോട്ടയല്ല. ഒ രാജഗോപാൽ തന്നെ അത് വ്യക്തമാക്കിയതാണ്. സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്ത് എത്തി പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും മുരളീധരൻ പറഞ്ഞു
നേമത്തെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.