കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു
പെരിന്തല്‍മണ്ണ: കുളിക്കുന്നതിനിടെ കുളത്തില്‍ വഴുതിവീണ് വിദ്യാര്‍ഥി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് സ്വദേശി തെക്കുംപുറത്ത് കളത്തില്‍ വീട്ടില്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിയാസ് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വീടിനടുത്തുള്ള കുളത്തില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. കുളത്തില്‍ വീണ് പരിക്കേറ്റ് മൗലാന തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രി ഇന്‍ക്വസ്റ്റ് മുറിയിലാണ്.