മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ പിടിയിൽ
തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് വെള്ളറട സ്വദേശിയായ 23 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തേക്കുപാറ ജുമാ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന്, കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷം മൂലമെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് തന്റെ കയ്യിൽ ദോഷം മാറുന്നതിനുള്ള പരിഹാര കർമം ഉള്ളതായി അയാൾ കുടുംബത്ത വിശ്വസിപ്പിച്ചു.
പരിഹാര കർമങ്ങൾക്കായി താൻ താമസിക്കുന്ന സ്ഥലത്തേക്ക് പെൺകുട്ടിയെ എത്തിക്കണമെന്ന് മാതാപിതാക്കളോട് ഇമാം നിർദേശിച്ചു. എന്നാൽ, മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തി പെൺകുട്ടിയെ മാത്രം അയാൾ മുറിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിക്ക് നേരെ അയാൾ ലൈംഗീക അതിക്രമങ്ങൾ നടത്താൻ ശ്രമിച്ചത്. പെൺകുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സജീറിന് നെടുമങ്ങാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.