Monday, January 6, 2025
Kerala

കൊണ്ടോട്ടി പീഡന ശ്രമം: പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി

മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതിയെ പലപ്പോഴും നാട്ടില്‍ഡ കണ്ട് പരിചയമുണ്ടെന്നും പേര് വിവരങ്ങള്‍ അറിയില്ലെന്നും ചികിത്സയിലുള്ള പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു.

ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ പെണ്‍കുട്ടിയെ റോഡില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് യുവാവ് പെണ്‍കുട്ടിയെ ഇടിച്ച് പരുക്കേല്‍പ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *