സിഐ സൈജുവിനെതിരായ പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമം; ആരോപണവുമായി യുവതി
സി ഐ സൈജുവിനെതിരായ പീഡന പരാതിയില്‍ ആരോപണവുമായി പരാതിക്കാരി രംഗത്ത്. സസ്‌പെന്‍ഷനിലായ എ.വി സൈജുവിനെതിരായ പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമമെന്ന പരാതിയുമായി യുവതി രംഗത്തെത്തി. പരാതി നല്‍കി പത്ത് ദിവസമായിട്ടും നടപടിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു.
നെടുമങ്ങാട് പൊലീസ്, ഉദ്യോഗസ്ഥന് രക്ഷപെടാന്‍ അവസരമൊരുക്കുകയാണ്. പരാതി പിന്‍വലിക്കാന്‍ നെടുമങ്ങാട് പൊലീസ് ഭയപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി.