Sunday, April 13, 2025
Kerala

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് ലാൻഡ് റവന്യു കമ്മീഷണർ; അന്വേഷണത്തിന് കലക്ടറുടെ നിർദേശം

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ അയൽക്കാരിയും പരാതിക്കാരിയുമായ വസന്ത ചട്ടം ലംഘിച്ചാണ് ഭൂമി വാങ്ങിയതെന്ന് ലാൻഡ് റവന്യു കമ്മീഷണർ കലക്ടർക്ക് റിപ്പോർട്ട് നൽകി

അന്വേഷണത്തിന് കലക്ടർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. 40 വർഷം മുമ്പ് ലക്ഷം വീട് കോളനി നിർമാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്ന് തഹസിൽദാർ കണ്ടെത്തിയിരുന്നു

ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണ് പോലീസിനോട് അന്വേഷിക്കാൻ കലക്ടർ നിർദേശം നൽകിയത്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമി അല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. രാജൻ ഇത് കയ്യേറിയതാണ്. ഇവിടെയാണ് രാജൻ ഷെഡ് വെച്ചതെന്നും തഹസിൽദാർ കണ്ടെത്തിയിരുന്നു.

തുടർന്നാണ് വസന്ത ഭൂമി വാങ്ങിയത് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ ലാൻഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *