അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പൗരനെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞു
അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കേണ്ട വിദേശ പ്രതിനിധികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. ഇന്റർനാഷണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്‌സ് ഭാരവാഹികളായ കൃസ്?ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരെയാണ് മടക്കിയയച്ചത്. ഇവർ ഫ്രഞ്ച് പൗരൻമാരാണ്. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രണ്ട് ഫ്രഞ്ച് പൗരൻമാരെയാണ് മടക്കി അയച്ചത്.കൃസ്?ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരാണിവർ. ഇൻറർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്‌സ് എന്ന സംഘടനയുടെ പ്രതിനിധികളാണ് രണ്ടുപേരും. ടൂറിസ്റ്റ്? വിസയിലായതിനാൽ സമ്മേളനത്തിൽ പങ്കെടുക്കുന്നത് വിലക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ആരോപിച്ചു
ഇടതുസംഘടനകളുടെ അഖിലേന്ത്യാ സമ്മേളനങ്ങളിൽ സാധാരണയായി വിദേശ സൗഹൃദ പ്രതിനിധികൾ പങ്കെടുക്കാറുണ്ട്. നിലവിലെ വിലക്കിന് പിന്നിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആണെന്നും കിസാൻ സഭ നേതാക്കൾ കുറ്റപ്പെടുത്തി.