ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങണമെന്ന് മാക്രോൺ; റഷ്യൻ കപ്പൽ ഫ്രഞ്ച് നാവികസേന തടഞ്ഞു
യുക്രൈനിൽ യുദ്ധം തുടരവെ ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രതിസന്ധി ഘട്ടം തുടരുകയാണ്. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും മാക്രോൺ പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം ഒഴിവാക്കാനായി മക്രോൺ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു
അതേസമയം സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിച്ചു തുടങ്ങി. ചെറുത്തുനിൽപ്പിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും സെലൻസ്‌കി അറിയിച്ചു
ഇതിനിടെ റഷ്യയുടെ ചരക്ക് കപ്പൽ ഫ്രഞ്ച് നാവികസേന തടഞ്ഞു. റഷ്യക്ക് നേരത്തെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബാൾട്ടിക് ലീഡർ എന്ന കപ്പൽ ഇംഗ്ലീഷ് ചാനലിൽ ഫ്രഞ്ച് നാവികസേന തടഞ്ഞത്.