Sunday, January 5, 2025
Kerala

കൊല്ലത്തെ വിസ്മയ കേസ് : ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി

കൊല്ലത്തെ വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *