സ്വർണക്കടത്ത്: എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചത്. കേസിൽ 60 ദിവസത്തിന് ശേഷമായിരുന്നു എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകിയത്. ജാമ്യാപേക്ഷ നൽകിയതിന് ശേഷമാണ് കുറ്റപത്രം നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചു.