കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ കഴിയില്ല. എൻഐഎ ഉൾപ്പടെ റജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്ന പ്രതിയായതിനാൽ ആണ് പുറത്തിറങ്ങാൻ കഴിയാത്തത്.
സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ആണ് ലഭിച്ചത്. അറുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേകകോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വപ്ന ബംഗളുരുവിൽവച്ച് ജൂലൈ 8-ന് ആണ് അറസ്റ്റിലാകുന്നത്. കേസിൽ പ്രതിയായ 17 പേരിൽ പത്ത് പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.