സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ചാലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പ്രതികള്‍ പുറത്തുപോകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇഡിയുടെ തിരക്കിട്ട നീക്കം.