തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ
തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്. ബൈക്കിൽ കടത്തുമ്പോൾ തിരുവനന്തപുരം ചാക്കയിൽ വച്ചാണ് ദമ്പതികൾ പിടിയിലായത്. ദർശന കൊല്ലം ഐവർകാല സ്വദേശിയാണ്.