യുപിയിൽ 2 വിദ്യാർത്ഥികളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കുന്ന 2 വിദ്യാർത്ഥികളുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്നും ലഭിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
റിങ്കു മൗര്യ, അജയ് ചൗരസ്യ എന്നിവരാണ് മരിച്ചത്. ഇവർ ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇരുവരും പ്രണയത്തിലാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും, എന്നാൽ വീട്ടുകാർ എതിർത്തിരുന്നതായും പൊലീസ് അറിയിച്ചു. ഇവരുടെ മൊബൈൽ ഫോണുകളടങ്ങിയ ബാഗ് ട്രാക്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്.