മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും; ഉടൻ നോട്ടീസ് നൽകും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയിൽ നിന്ന് മൊഴിയെടുക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും
കഴിഞ്ഞ ദിവസം മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ മൊഴി ഇ ഡി പരിശോധിക്കുകയാണ്. കോൺസുലേറ്റിൽ നിന്നുള്ള പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് ഓഫീസിൽ മന്ത്രിയുടെ നിർദേശപ്രകാരം എത്തിച്ചിരുന്നു. പായ്ക്കറ്റുകളിൽ മതഗ്രന്ഥമെന്നായിരുന്നു മന്ത്രി പറഞ്ഞത്
നയതന്ത്ര ബാഗേജിനെ കുറിച്ചുള്ള കാര്യത്തിൽ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരം രേഖപ്പെടുത്തും. ഇത് പിന്നീട് മാറ്റിപ്പറയാൻ സാധിക്കില്ല. കോടതിയിൽ തെളിവ് മൂല്യവുമുണ്ടാകും.