Wednesday, January 8, 2025
Sports

യു എസ് ഓപൺ തിരിച്ചുപിടിച്ച് നവോമി ഒസാക്ക; മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം

യുഎസ് ഓപൺ കിരീടം ജപ്പാൻ താരം നവോമി ഒസാക്ക സ്വന്തമാക്കി. കലാശപ്പോരിൽ ബെലാറസിന്റെ വിക്ടോറിയ അസറങ്കയെയാണ് നവോമി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അസറങ്ക നിക്ഷ്പ്രയാസം നേടിയെങ്കിലും അടുത്ത രണ്ട് സെറ്റിൽ നവോമി കത്തിക്കയറുകയായിരുന്നു. സ്‌കോർ 1-6, 6-3, 6-3

22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപൺ കിരീടവുമാണ്. 2018ലും നവോമി യു എസ് ഓപൺ സ്വന്തമാക്കിയിരുന്നു. 2019ൽ ഓസ്‌ട്രേലിയൻ ഓപൺ കിരീടവും നവോമി സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *