24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല
രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 47,54,356 ആയി ഉയർന്നു. 1114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 78,585 ആയി
നിലവിൽ 9,73,175 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 37,02,595 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 77.87 ശതമാനമായി ഉയർന്നു. ഇന്നലെ 1,07,702 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു
മഹാരാഷ്ട്രയിൽ 22,084 പേർക്കും ആന്ധ്രയിൽ 9901 പേർക്കും കർണാടകയിൽ 9140 പേർക്കും തമിഴ്‌നാട്ടിൽ 5495 പേർക്കും യുപിയിൽ 6846 പേർക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.