സ്വർണക്കടത്ത്: എം ശിവശങ്കറിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻര് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഈയാഴ്ച തന്നെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമർശിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കറിനെ കാണാൻ യു.എ.ഇ കോൺസുൽ ജനറൽ എന്തിനാണ് ആവശ്യപ്പെട്ടതെന്നാണ് പ്രധാനമായും പരിശോധിക്കുക.