അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; 16 ഫ്‌ളാറ്റുകള്‍ കത്തിനശിച്ചു
അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ 16 ഫ്‌ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന്‍ നുഐമിയയലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലുളള കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് തീ പടരുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമനസേനയും കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ വളരെ വേഗം ഒഴിപ്പിക്കുകയും ഉടന്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല.
അപകടത്തില്‍ 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി ഫറഞ്ഞു. കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.കെട്ടിടത്തിലെ അഗ്നിബാധയുടെ വീഡിയോയും ചിത്രങ്ങളും അജ്മാന്‍ പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.