Monday, January 6, 2025
Kerala

വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, ഇംഗ്ലീഷിന്റെ പേരില്‍ ട്രോള്‍; മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

സംവാദ പരിപാടിയിൽ ഇംഗ്ലീഷില്‍ സംസാരിച്ചതില്‍ ഒരുഭാഗം മാത്രം ഉയര്‍ത്തിക്കാട്ടി പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരിപാടിക്കിടെ അവതാരക ചോദിച്ചതിന് ‘Wherever I go, I take my house in my head’ എന്ന മന്ത്രിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു.

വിഡിയോയ്ക്ക് പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന സമ്പൂർണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *